ബംഗാള്‍ വിഷയം:ലോക്‌സഭയില്‍ ബഹളം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി:കൊല്‍ക്കത്ത സംഭവത്തെ ചൊല്ലി ലോക്‌സഭയില്‍ ബഹളം രൂക്ഷമായി. സഭാനടപടികള്‍ 2 മണിവരെ നിര്‍ത്തിവെച്ചു.

സിബിഐ ഉദ്യോഗസ്ഥരെ തടഞ്ഞത് നിർഭാഗ്യകരമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.സംഭവം ഫെഡറല്‍ സംവിധാനത്തിന് ഭീഷണിയാണെന്നും,ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

അതേസമയം,ബംഗാള്‍ സര്‍ക്കാരിനെതിരായ സി.ബി.ഐ ഹര്‍ജി ഇന്ന് പരിഗണിക്കില്ല.ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.കൊല്‍ക്കത്ത പൊലീസ് കമ്മീഷണറെ കസ്റ്റഡിയിലെടുക്കാനെത്തിയ സി.ബി.ഐ നടപടിയില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുകയാണ്.

ഇന്നലെ ആരംഭിച്ച സമരം 15 മണിക്കൂര്‍ പിന്നിട്ടു. ഭരണഘടന അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.എന്നാൽ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

Top