ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി; സഖ്യം അവസാനിച്ചേക്കുമെന്ന് മായാവതി

bsp-leader-mayavathi

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പോടു കൂടി ഉത്തർപ്രദേശിലെ മഹാസഖ്യം വൻ തകർച്ചയിലേക്ക്.

സമാജവാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും തമ്മിലുള്ള സഖ്യം അവസാനിച്ചേക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി സൂചന നല്‍കി. 2022 ലോകസഭാ തിരഞ്ഞെടുപ്പിൽ 11 മണ്ഡലങ്ങളിലും താൻ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി ശക്തമായി പ്രതികരിച്ചു.

ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി എസ് പിക്ക് കാര്യമായ നേട്ടമൊന്നും ലഭിച്ചില്ല എന്നതാണ് സഖ്യം പിരിയാനുള്ള പ്രധാന കാരണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന നേതാക്കളുടെ യോഗത്തിലാണ് മായാവതി ഈ കാര്യം അറിയിച്ചത്.

ബിഎസ്പിയുമായി മഹാസഖ്യത്തിൽ മത്സരിച്ചിട്ടും കനത്ത തിരിച്ചടിയാണ് അഖിലേഷ് യാദവിന്റെ എസ്പിക്ക് ലഭിച്ചത്.2014ല്‍ ഒറ്റ സീറ്റും നേടാന്‍ കഴിയാതെ പോയ ബിഎസ്പിക്ക് ഇത്തവണ 10 സീറ്റുകള്‍ നേടാന്‍ സാധിച്ചു.എന്നാൽ അഞ്ചു സീറ്റുകള്‍ മാത്രമാണ് എസ്പിക്ക് നേടാനായത്.അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ അക്ഷയ്, ധര്‍മേന്ദ്ര യാദവ് എന്നിവര്‍ പരാജയപ്പെട്ടു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ബിഎസ്പി-എസ്പി സഖ്യം ഒരുമിച്ച് മത്സരിക്കുമെന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷവും അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Top