ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നും പുതിയതായി ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ടു അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. കര്‍ണാടകയില്‍ ബെല്ലാരി മണ്ഡലത്തില്‍ നിന്നുള്ള വി.എസ്.ഉഗ്രപ്പ, മാണ്ഡ്യയില്‍ നിന്നുള്ള എല്‍.ആര്‍.ശിവരാമ ഗൗഡ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉഗ്രപ്പ കോണ്‍ഗ്രസ് അംഗവും ശിവരാമ ഗൗഡ ജനതാദള്‍എസ് അംഗവുമാണ്.

രാവിലെ സഭ ചേര്‍ന്നയുടനെയായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ സുമിത്ര മഹാജന്‍ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. അന്തരിച്ച മുന്‍ അംഗങ്ങളായ 11 പേര്‍ക്ക് രാവിലെ ലോക്‌സഭ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.

Top