കുതിച്ചുയർന്ന് റെക്കോർഡ് പോളിങ് ; 1.99 കോടി ആളുകള്‍ സംസ്ഥാനത്ത് വോട്ട് ചെയ്തു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ പോളിങ് 75.20 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം മറികടന്നു. ഏറ്റവും കൂടുതല്‍ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതൽ പേർ വോട്ട് ചെയ്തത്.

ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെര‍ഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു. ആറ് മണിക്ക് വോട്ടിംഗിന്‍റെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും ഇതുവരെ വോട്ടിംഗ് പ്രക്രിയ അവസാനിച്ചിട്ടില്ല. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം പല ബൂത്തുകളിലൂം നൂറു കണക്കിന് ആളുകള്‍ വോട്ടു ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.

2.61 കോടി ആളുകളാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ളത് ഇതില്‍ 1.67 കോടി ആളുകളും വൈകുന്നേരം നാല് മണിക്ക് മുന്‍പേ വോട്ട് രേഖപ്പെടുത്തി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് സംസ്ഥാനത്തെ പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 13,78,587 പേരിൽ 10,02,062 പേർ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിം​ഗ് ശതമാനം 72.68 ശതമാനം വരും. കൂടുതൽ വോട്ട് ആറന്മുളയിലാണ് – 162011 (71. 12%), കാഞ്ഞിരപ്പള്ളി – 138180 (77.32%), പൂഞ്ഞാർ – 136383 (76.30 %), തിരുവല്ല – 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി – 14 1821 (72.83%), അടൂർ-149998 (73.90 %)

Top