പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് കേന്ദ്രം; കാര്‍ഷിക നിയമത്തില്‍ ഉപാധികളോടെ ചര്‍ച്ച

തിരുവനന്തപുരം: കാര്‍ഷിക നിയമം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രതിപക്ഷ ആവശ്യം ഉപാധികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. വിഷയത്തിന്മേല്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച നടന്നേക്കും. കര്‍ഷക സമരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്‌സഭയില്‍ പ്രതിപക്ഷം വലിയ പ്രതിഷേധം പുറത്തെടുത്തിരുന്നു. നന്ദിപ്രമേയ ചര്‍ച്ചയക്കമുള്ള നടപടിക്രമങ്ങള്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്നാണ് ചില ഉപാധികള്‍ കേന്ദ്രം മുന്നോട്ട് വെച്ചത്.

നന്ദിപ്രമേയ ചര്‍ച്ച പൂര്‍ത്തിയാക്കാനും ബജറ്റ് പാസാക്കാനും ചില ബില്ലുകള്‍ ചര്‍ച്ച ചെയ്ത് പാസാക്കാന്‍ അനുവദിക്കണമെന്നത് അടക്കമാണ് ഉപാധികള്‍. കേന്ദ്രത്തിന്റെ ഈ ഉപാധികളില്‍ തീരുമാനമെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാജ്യസഭയില്‍ നിലപാട് വ്യക്തമാക്കിയേക്കും.

Top