തിരഞ്ഞെടുപ്പില്‍ ശിവസേനയോടൊപ്പം തന്ത്രങ്ങളുടെ ചാണക്യന്‍ പ്രശാന്ത് കിഷോര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശിവസേനയോടൊപ്പം പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുപ്പു തന്ത്രങ്ങളുടെ ചാണക്യന്‍ പ്രശാന്ത് കിഷോര്‍ വരുന്നു .ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ ശിവസേനയ്‌ക്കൊപ്പം നില്‍ക്കുമെന്നാണ് വിവരം.

മഹാരാഷ്ട്രയെ ബാധിക്കുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. 2014 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ക്കു സമാനമായി എല്ലാ സഹകരണങ്ങളും പ്രശാന്ത് കിഷോര്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശിവസേന എംപി ദേശീയ മാധ്യമങ്ങളോട് പറഞ്ഞു .

ശിവസേന-ബിജെപി സഖ്യ വിഷയത്തിലും ജെഡിയു- ശിവസേന ബന്ധത്തിലും താന്‍ ഇടപെടില്ലെന്നും കിഷോര്‍ വ്യക്തമാക്കി .

Top