ലോക്‌സഭാ തെരഞ്ഞെടുപ്പ്: കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ സ്ഥാനാര്‍ത്ഥിയെന്ന്‌ ആര്‍എസ്പി

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ആര്‍എസ്പി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എന്‍ കെ പ്രേമചന്ദ്രന്‍ മത്സരിക്കുമെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് പറഞ്ഞു.

നിലവില്‍ എന്‍ കെ പ്രേമചന്ദ്രനാണ് കൊല്ലം എംപി. കൊല്ലം ലോക്‌സഭാ സീറ്റിനെ കുറിച്ച് യുഡിഎഫില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും അസീസ് വ്യക്തമാക്കി. ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രേമചന്ദ്രന് നേരെ ഉയരുന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും അസീസ് പറഞ്ഞു. ആര്‍എസ്പി രാഷ്ട്രീയ വിശദീകരണയോഗങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

ബിജെപിയുമായി ബന്ധമുണ്ടെന്നും കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ കൊണ്ടുവന്നത് പ്രേമചന്ദ്രനാണെന്നും ആരോപിച്ച്‌ ചിലര്‍ രംഗത്തെത്തിയിരുന്നു. കൊല്ലത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ജയിച്ച് ബിജെപി മന്ത്രിസഭയില്‍ അംഗമാകുമെന്നും
പ്രചരണമുണ്ട്. ഇതിനിടയിലാണ് ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം വ്യക്തമാക്കി ആര്‍എസ്പി രംഗത്തെത്തിയിരിക്കുന്നത്.

Top