ലോക്‌സഭാ തെരഞ്ഞെടുപ്പ്: മത്സരിക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്ന് നവീന്‍ പട്‌നായിക്

ഭുവനേശ്വര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന കാര്യം താന്‍ ഗൗരവത്തിലെടുത്തിരിക്കുകയാണെന്ന് ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അദ്ധ്യക്ഷനുമായ നവീന്‍ പട്‌നായിക്. പടിഞ്ഞാറന്‍ ഒഡിഷയിലെ ഏതെങ്കിലും ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുവാനാണ് അദ്ദേഹം ആലോചിക്കുന്നത്.

2017ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മെച്ചപ്പെട്ട പ്രകടനവും പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി അടിക്കടി നടത്തിയ സന്ദര്‍ശനവുമെല്ലാം കണക്കിലെടുത്താണ് നവീന്‍ ഇത്തരമൊരു നടത്തുന്നതെന്നാണ് നിഗമനം. പാര്‍ട്ടി നേതാക്കന്മാരും ജനങ്ങളും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെടുന്നതായി പട്‌നായിക് ഞായറാഴ്ച മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.

Top