ലോക്‌സഭ തെരഞ്ഞെടുപ്പ്: എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ അപാകതയില്ല, ഹൈക്കോടതി

kerala-high-court

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന് എംഎല്‍എമാര്‍ മത്സരിക്കുന്നതില്‍ അപാകതയില്ലെന്ന് ഹൈക്കോടതി. എംഎല്‍എമാര്‍ ലോക്‌സഭയിലേക്കു മല്‍സരിക്കുന്നതു തടയണം എന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ ജയിച്ചാല്‍ ഉപതെരഞ്ഞെടുപ്പിനു വീണ്ടും വലിയ തുക ചെലവാക്കേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം തിരുവാങ്കുളം സ്വദേശി എം.അശോകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോഴുള്ള ചെലവ് രാജിവയ്ക്കുന്ന എംഎല്‍എമാര്‍ വഹിക്കണമെന്ന് ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

Top