ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സി.പി.ഐ. സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക്

തിരുവനന്തപുരം: ഇടതുമുന്നണിയിലെ ഉഭയകക്ഷി ചര്‍ച്ചയ്ക്കുശേഷം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കാന്‍ സി.പി.ഐ. തീരുമാനിച്ചു.നിലവിലെ സീറ്റുകളില്‍ മാറ്റമുണ്ടാകാനിടയില്ലെന്നാണ് കണക്കുകൂട്ടല്‍.ചൊവ്വാഴ്ച സി.പി.എമ്മും സി.പി.ഐ.യും സീറ്റുകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തും.

സി.പി.ഐ.യുമായുള്ള ചര്‍ച്ചയിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് കക്ഷികളുമായുള്ള ചര്‍ച്ച നടക്കുന്നത്. ഇടതുമുന്നണി യോഗത്തില്‍ത്തന്നെ സീറ്റ് ധാരണയുണ്ടാകുമെന്നതിനാല്‍ തൊട്ടടുത്തദിവസം സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സീറ്റുകളിലെ കൃത്യത വരുത്തി തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങാനാണ് കൗണ്‌സിലിന്റര്‍ ലക്ഷ്യം.

തിരുവനന്തപുരം,മാവേലിക്കര,തൃശ്ശൂര്‍,വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ.മത്സരിക്കാറുള്ളത്.ദേശീയ എക്സിക്യുട്ടീവിന്റെ അംഗീകാരത്തോടെയാകും ജില്ലാതലത്തില്‍ സ്ഥാനാര്‍ഥിയാകേണ്ടവരെക്കുറിച്ചുള്ള ഹിതപരിശോധന നടക്കുന്നത് .

സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇടതുമുന്നണിയുടെ കേരളസംരക്ഷണ യാത്രകളിലൊന്ന് നയിക്കുന്നത്.മാര്‍ച്ച് രണ്ടിനാണ് ജാഥ സമാപിക്കുന്നത്.

Top