ലോക്സഭ തിരഞ്ഞെടുപ്പ്: 18 സ്ഥാനാര്‍ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

UDF

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് 18 സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചു. അസം, മേഘാലയ, തെലങ്കാന, സിക്കിം എന്നിവടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.

അസമിലെ സില്‍ച്ചറില്‍ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിതാ ദേവും, കാലിയബോറില്‍ ഗൗരവ് ഗോഗോയിയും ദിബ്രുഗഡില്‍ മുന്‍ കേന്ദ്രമന്ത്രി പബന്‍ സിങ് ഖട്ടോവറും മത്സരിക്കും. ഷില്ലോങ്ങില്‍ മുന്‍ മന്ത്രി വിന്‍സെന്റ് പാലയും തുറയില്‍ മുകുള്‍ സാങ്മയുമാണ് സ്ഥാനാര്‍ഥികള്‍. തെലങ്കാനയിലെ എട്ടു സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പേരും ഈ പട്ടികയില്‍ ഉണ്ട്. യുപിയിലെ സംവരണസീറ്റായ ബരാബങ്കിയില്‍ തനൂജ് പുനിയ മത്സരിക്കും.

Top