പത്രിക സമര്‍പ്പണത്തിനെത്തിയത് കൈയ്യും വീശി; അബദ്ധം പറ്റി ചിറ്റയം ഗോപകുമാര്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കൈയ്യും വീശി എത്തിയ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് പറ്റിയ അബദ്ധമാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മാവേലിക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനാണ് കഴിഞ്ഞ ദിവസം അബദ്ധം പിണഞ്ഞത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി രാവിലെ തന്നെ സജി ചെറിയാന്‍ എം.എല്‍.എ, സി.പി.ഐ നേതാക്കളായ പി.പ്രസാദ്, ഇ.രാഘവന്‍, പി.പ്രകാശ് ബാബു, വി.മോഹന്‍ദാസ് എന്നിവര്‍ക്കൊപ്പം ആഘോഷപൂര്‍വം പുറപ്പെട്ട ചിറ്റയം ഗോപകുമര്‍ പക്ഷേ ആര്‍.ഡി.ഒ പത്രിക വാങ്ങാന്‍ എത്തിയപ്പോഴാണ് പത്രിക എടുക്കാതെയാണ് എത്തിയതെന്ന കാര്യം ഓര്‍ത്തത്.

രാവിലെ 11മണിക്ക് തന്നെ പത്രിക സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയുടെ ചേംബറില്‍ സ്ഥാനാര്‍ത്ഥിയും നേതാക്കളും കയറി. പത്രിക വാങ്ങുന്നതിന് വേണ്ടി ആര്‍.ഡി.ഓയും നല്‍കാന്‍ ചിറ്റയം ഗോപകുമാറും തയ്യാറായെങ്കിലും സമര്‍പ്പിക്കേണ്ട പത്രിക മാത്രം ആരുടേയും കയ്യിലുണ്ടായിരുന്നില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസില്‍ സൂക്ഷിച്ചിരുന്ന പത്രിക എടുക്കാന്‍ മറന്നതാണ് കാരണം. പിന്നീട് പത്രിക ഓഫീസില്‍ നിന്ന് എടുത്ത് കൊണ്ട് വന്ന് ആ.ഡി.ഒയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു.

Top