ബിജെപി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് സൂചന; ശ്രീധരന്‍ പിള്ള മത്സരിച്ചേക്കില്ല

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളാ നേതാക്കള്‍ ബിജെപി ആസ്ഥാനത്തെത്തി.

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്നും. വടക്കന്റെ കാര്യം കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്ന് ബിജെപയിലേക്ക് ചേക്കേറിയതിന് പിന്നാലെ ടോം വടക്കന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീധരന്‍ പിള്ള മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിയില്‍ ഇപ്പോഴും തര്‍ക്കം തുടരുകയാണ്.ശ്രീധരന്‍പിള്ള, കെ സുരേന്ദ്രന്‍, എംടി രമേശ് എന്നിവര്‍ പത്തനംതിട്ട സീറ്റ് ലക്ഷ്യം വച്ചുള്ള കരുനീക്കങ്ങളിലാണ്. തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുകയാണെങ്കില്‍ സുരേന്ദ്രന് തൃശ്ശൂരും കിട്ടാത്ത സാഹചര്യമുണ്ടാകും. പാലക്കാട് ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി. കൃഷ്ണകുമാറിനെയാണ് മുരളീധര വിഭാഗത്തിന് താല്‍പര്യം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യങ്ങളില്‍ എന്ത് നിലപാടെടുക്കുന്നു എന്നത് നിര്‍ണായകമാണ്.

Top