‘അന്നും,ഇന്നും താല്‍പര്യമില്ല’ : ആഭ്യൂഹങ്ങള്‍ തള്ളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന പ്രചാരണം തള്ളി മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്.

എന്നാല്‍, 2014 ലും ഇതേ തരത്തില്‍ പ്രചരണങ്ങള്‍ നടന്നിരുന്നുവെന്നും ഇത്തവണയും അതിന് മാറ്റമില്ലെന്നും സെവാഗ് പറഞ്ഞു. ‘അന്നും താല്‍പര്യമില്ല, ഇന്നും താല്‍പര്യമില്ല’ എന്നായിരുന്നു വാര്‍ത്തകളോട് സെവാഗിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി നേതാക്കള്‍ സെവാഗില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Top