തെരഞ്ഞെടുപ്പ്; മത്സരിക്കണമെന്ന് വാശിയില്ല, തീരുമാനം ഹൈക്കമാന്റിന്റേതെന്ന് ആന്റോ ആന്റണി

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് പ്രതികരണവുമായി ആന്റോ ആന്റണി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാശിയില്ല. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് പല ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണ് എന്നും ആന്റോ ആന്റണി പറഞ്ഞു.

സീറ്റിനായി അവകാശ വാദം ഉന്നയിക്കുന്നവരെല്ലാം യോഗ്യരാണെന്നും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഡി.സി.സിയില്‍ പ്രശ്നങ്ങളില്ലെന്നും യു.ഡി.എഫ് ഒറ്റക്കെട്ടാണെന്നും ആന്റോ കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയ്ക്കെതിരെ പത്തനംതിട്ട ഡി.സി.സി അംഗങ്ങള്‍ പരസ്യമായി രംഗത്ത് വന്നിരുന്നു. പാര്‍ട്ടിയില്‍ പണിയെടുക്കുന്നവര്‍ക്ക് സീറ്റ് നല്‍കണമെന്നും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളയാള്‍ തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നുമായിരുന്നു അംഗങ്ങള്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ് കൂടിയാണ് ആന്റോ ആന്റണി പ്രതികരണവുമായി രംഗത്തെത്തിയത്.

Top