രാജ്യം ഒറ്റക്കെട്ടായി തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ ബി.ജെ.പി അത് രാഷ്ട്രീയമായി ഉപയോഗിക്കുന്നു

sachin-pilot

രാജസ്ഥാന്‍ : രാജ്യം ഒറ്റക്കെട്ടായി തീവ്രവാദത്തെ എതിര്‍ക്കുമ്പോള്‍ ബി.ജെ.പിമാത്രം അത് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്.

റഫാലില്‍ സര്‍ക്കാരിന് ഒന്നും ഒളിക്കാനില്ലെങ്കില്‍ എന്തിനാണ് സംയുക്ത പാര്‍ലമെന്റ് കമ്മിറ്റിയെ ഭയക്കുന്നത്. റഫാലില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അത്ഭുതപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാസര്‍ഗോട്ടെ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന് ജനങ്ങള്‍ തിരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കുമെന്നും സച്ചിന്‍ പറഞ്ഞു. കേരളത്തിന്റ സംസ്‌കാരത്തിന് ചേര്‍ന്നതല്ല രാഷ്ട്രീയ കൊലപാതകം. ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ദേശീയനേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സച്ചിന്‍ പൈലറ്റ് അറിയിച്ചു.

Top