തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന വാര്‍ത്ത വ്യാജം ; എന്‍.എസ്.എസ്

sukumaran-nair

തിരുവനന്തപുരം : തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. സമദൂര നിലപാടിന് മാറ്റമില്ലെന്നും തെറ്റിദ്ധാരണാജനകമായ വാര്‍ത്തയുമായി എന്‍.എസ്.എസ് നേതൃത്വത്തിന് ബന്ധമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ എന്‍.എസ്.എസ് നിര്‍ദേശമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സംബന്ധിച്ചുള്ള എന്‍.എസ്.എസിന്റെ അഭിപ്രായം തുറന്നുപറഞ്ഞെങ്കിലും രാഷ്ട്രീയമായി സമദൂരനിലപാടാണ് എന്ന കാര്യം നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിന് യാതൊരു മാറ്റവുമില്ല. എന്നാല്‍ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു പ്രാദേശിക ഇംഗ്ലിഷ് പത്രം തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുന്നതായി അറിഞ്ഞു. എന്‍.എസ്.എസ് നിലപാടുകള്‍ തെറ്റിദ്ധരിപ്പിക്കത്തവിധം നടത്തിയ പ്രസ്താവനയ്ക്ക് എന്‍എസ്എസ് നേതൃത്വത്തിന് ഒരു പങ്കുമില്ല എന്ന കാര്യവും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

Top