സ്ഥാനാര്‍ഥി നിര്‍ണയം ; കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.ജെ ജോസഫുമായി ചര്‍ച്ച നടത്തും

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് പി.ജെ.ജോസഫുമായി ചര്‍ച്ച നടത്തും. രാവിലെ കന്റോണ്‍മെന്റ് ഹൗസിലാണ് യോഗം. തിരഞ്ഞെടുപ്പിന് മുമ്പ് പിളര്‍പ്പ് പാടില്ലെന്നും യോജിച്ച് പോകണമെന്നും നേതാക്കള്‍ ജോസഫിനോട് ആവശ്യപ്പെടും. ചര്‍ച്ചയില്‍ ശുഭപ്രതീക്ഷയുണ്ടെന്നാണ് ജോസഫിന്റ പ്രതികരണം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ജോസഫിന്റ തുടര്‍നിലപാട് അറിഞ്ഞശേഷം കോണ്‍ഗ്രസ് നേതാക്കള്‍ കെ.എം മാണിയുമായും ജോസ് കെ.മാണിയുമായും സംസാരിക്കും.

സ്ഥാനാര്‍ഥിയായി തോമസ് ചാഴികാടനെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം ഡിസിസി നേതൃയോഗത്തില്‍ വലിയ വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

Top