കോണ്‍ഗ്രസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചു, ഇരുപത് സീറ്റെങ്കിലും കര്‍ണാടകയില്‍ നേടും ; കുമാരസ്വാമി

കര്‍ണാടക : കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്നും ഇരുപത് സീറ്റെങ്കിലും കര്‍ണാടകയില്‍ നേടുമെന്നും മുഖ്യമന്ത്രി എച്ച് .ഡി കുമാരസ്വാമി. രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും കുമാരസ്വാമി പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അന്തസുണ്ടെങ്കില്‍ തന്റെ പ്രചാരണത്തിന് പങ്കെടുക്കുമെന്ന് കുമാരസ്വാമിയുടെ മകനും ജെ.ഡി.എസ്. സ്ഥാനാര്‍ഥിയുമായ നിഖില്‍ കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുമലത തിരഞ്ഞെടുപ്പ് വിജയം സ്വപ്നം കണ്ട് നടത്തുന്ന ശ്രമങ്ങള്‍ വിഫലമാകുമെന്നും മണ്ഡ്യയിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും നിഖില്‍ പറഞ്ഞു.

Top