അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്

ന്യൂഡല്‍ഹി: പതിനേഴാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വോട്ടെടുപ്പ് തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉൾപ്പടെ 59 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങൾ, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചൽപ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്സിറ്റ്പോൾ ഫലങ്ങൾ പുറത്തു വന്നു തുടങ്ങും.

Top