വോട്ടിങ് മെഷീനെതിരെ വീണ്ടും പരാതി ; കൊല്ലത്ത് യുവാവ് അറസ്റ്റിൽ

കൊല്ലം : വോട്ടിങ് മെഷീനെതിരെ പരാതിപ്പെട്ടതിന് കൊല്ലത്ത് വീണ്ടും യുവാവ് അറസ്റ്റിലായി. പന്മന സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. പരിശോധനാ വോട്ടില്‍ പരാതി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു

നേരത്തെ തിരുവനന്തപുരം പട്ടം കേന്ദ്രീകൃത വിദ്യാലയത്തില്‍ വോട്ടിട്ടപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് പതിഞ്ഞെന്ന് പരാതിപ്പെട്ട വോട്ടര്‍ എബിന്‍ എന്ന യുവാവും അറസ്റ്റിലായിരുന്നു. ഐ.പി.സി 177 വകുപ്പ് പ്രകാരമാണ് എബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തിലാണ് വിട്ടയച്ചത്. വോട്ട് ചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് പതിഞ്ഞെന്നായിരുന്നു പരാതി. രണ്ടാമത് വോട്ട് ചെയ്തപ്പോള്‍ പരാതി തെറ്റെന്ന് കണ്ടെത്തിയിരുന്നു.

Top