ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുടം ചിഹ്നത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും

bdjs

തിരുവനന്തപുരം: എന്‍ഡിഎ സഖ്യത്തില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കുന്ന ബിഡിജെഎസിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുടം ചിഹ്നത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.

ബിജെപി 14 സീറ്റുകളിലും ബിഡിജെഎസ് 5 സീറ്റുകളിലും മത്സരിക്കാനാണ് ധാരണ. വയനാട്, ആലത്തൂര്‍, തൃശ്ശൂര്‍, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം മത്സരിക്കേണ്ടിവന്നാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവയ്ക്കാന്‍ തയാറെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു. ബിഡിജഐസ് സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎ സീറ്റ് വിഭജനപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു തുഷാറിന്റെ പരാമര്‍ശം.

തുഷാര്‍ വെള്ളാപ്പള്ളി ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മത്സരിച്ചാല്‍ എസ്എന്‍ഡിപി ഭാരവാഹിത്വം ഒഴിയണമെന്നാണ് തീരുമാനമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു തുഷാറിന്റെ പ്രസ്താവന.

Top