മോദി വാരാണസിയിൽ ; എല്‍.കെ അദ്വാനിക്ക് സീറ്റില്ല. ഗാന്ധിനഗറില്‍ അമിത് ഷാ മത്സരിക്കും

ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്. 182 പേരടങ്ങുന്ന ലിസ്റ്റാണ് ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗ് ലഖ്‍നൗവിലും മത്സരിക്കും. എൽ കെ അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറിലാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ മത്സരിക്കുക.

പ്രധാനരാഷ്ട്രീയ നേതാക്കളും മണ്ഡലങ്ങളും:

മോദി – വാരാണസി
അമിത് ഷാ – ഗാന്ധിനഗർ
രാജ്‍നാഥ് സിംഗ് – ലഖ്‍നൗ
സ്മതി ഇറാനി – അമേഠി
മുസഫർ നഗർ – സഞ്ജീവ് കുമാർ ബല്യാൻ
ഗൗതംബുദ്ധ് നഗർ – ഡോ. മഹേഷ് കുമാർ
മഥുര – ഹേമ മാലിനി
ബദായൂം – സംഘ്‍മിത്ര മൗര്യ
ബറേലി – സന്തോഷ് കുമാർ ഗാങ്‍വാർ
ഉന്നാവോ – സാക്ഷി മഹാരാജ്
ലഖ്‍നൗ – രാജ്‍നാഥ് സിംഗ്
അമേഠി – സ്മൃതി ഇറാനി
മുംബൈ സെൻട്രൽ നോർത്ത് – പൂനം മഹാജൻ
അരുണാചൽ ഈസ്റ്റ് – കിരൺ റിജ്‍ജു
ബെല്ലാരി – ദേവേന്ദ്രപ്പ
ഉത്തർകന്നഡ – അനന്ത്കുമാർ ഹെഗ്‍ഡെ
ദക്ഷിണകന്നഡ – നളിൻ കുമാർ കട്ടീൽ
ഉഡുപ്പി – ശോഭാ കരന്തലജെ
തുംകൂർ – ജി എസ് ബസവരാജു
ബംഗളുരു നോർത്ത് – സദാനന്ദഗൗഡ

Top