നന്ദിയുണ്ട് ടീച്ചര്‍, ദീപാ നിശാന്തിനെ ട്രോളി രമ്യാ ഹരിദാസിന്റെ ഫെയസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പി ഉജ്വല വിജയം നേടിയതിന് പിന്നാലെ ദീപാ നിശാന്തിനെ ട്രോളി രമ്യാ ഹരിദാസ്. തന്റെ വിജയത്തിന് കാരണക്കാരിക്ക് നന്ദി എന്ന് പറഞ്ഞാണ് രമ്യ ദീപാ നിശാന്തിനെ ട്രോളിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രമ്യയുടെ പരിഹാസം.

നന്ദി ടീച്ചര്‍,? എന്നാണ് ദീപയുടെ ചിത്രം സഹിതം പങ്കുവെച്ച് കൊണ്ട് രമ്യ കുറിച്ചത്. ഈ പോസ്റ്റ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണം നടക്കുമ്പോള്‍ ദീപ നിശാന്ത് രമ്യയ്ക്ക് നേരെ നടത്തിയ വിമര്‍ശനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദീപയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയര്‍ന്നത്.

രാഷ്ട്രീയം പറയേണ്ടിടത്ത് പാട്ടുപാടിയാല്‍ പോര, ശരിയായ രാഷ്ട്രീയം പറയണമെന്നായിരുന്നു ദീപ രമ്യയോട് പറഞ്ഞത്. തുടര്‍ന്ന് വ്യാപകമായി തന്നെ ദീപയ്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രമ്യ അപ്രതീക്ഷിതമായാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി പാട്ടുപാടിയുള്ള പ്രചാരണമാണ് രമ്യ നടത്തിയത്. തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ബിജുവിനെ ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് രമ്യ തറപറ്റിച്ചത്.

Top