ലോക്‌സഭാ തെരഞ്ഞെടുപ്പ്; രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ലക്നൗ: അമേഠിയില്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്കയ്ക്കുമൊപ്പം എത്തിയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. രണ്ട് മണിക്കൂറോളം നീണ്ടുനിന്ന റോഡ്ഷോയ്ക്ക് ശേഷമായിരുന്നു രാഹുല്‍ പത്രിക നല്‍കാന്‍ എത്തിയത്.

പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയും മക്കളും രാഹുലിന്റെ റോഡ് ഷോയില്‍ പങ്കെടുത്തു. മെയ് ആറിനാണ് അമേഠിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഇവിടേയ്ക്ക് പുറമെ വയനാട്ടിലും രാഹുല്‍ ജനവിധി തേടുന്നുണ്ട്.

Top