തെരഞ്ഞെടുപ്പ്;കോണ്‍ഗ്രസ്സിന്റെ എഐസിസി യോഗവും, അഭിസംബോധന റാലിയും മാര്‍ച്ച് 12ന്

ന്യൂഡല്‍ഹി: ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തക സമിതി യോഗം മാര്‍ച്ച് 12 ന് അഹമ്മദാബാദില്‍ ചേരും. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്കയും സോണിയ ഗാന്ധിയും അന്ന് സംഘടിപ്പിക്കുന്ന റാലിയില്‍ അണികളെ സംബോധന ചെയ്യും.

ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം പ്രിയങ്ക ആദ്യമായി അണികളെ അഭിസംബോധന ചെയ്യുന്ന റാലിയായിരിക്കും ഇത്. ഗാന്ധി ആശ്രമത്തിലെത്തി പ്രാര്‍ത്ഥന നടത്തിയതിന് ശേഷമായിരിക്കും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്ന എഐസിസി യോഗം ചേരുന്നത്. രാഹുലും പ്രിയങ്കയും സോണിയയും യോഗത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ശേഷമായിരിക്കും റാലി.

മൂന്ന് ദശാബ്ദത്തിലേറെയായി അധികാരത്തില്‍ നിന്ന് അകന്നു നില്‍ക്കുന്ന സംസ്ഥാനത്ത് പ്രിയങ്കയുടെ തെരഞ്ഞെടുപ്പ് റാലി നോതാക്കള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. രാജ്യത്ത് ബിജെപിയുടെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നാണ് മോദിയുടെ ജന്‍മനാടുകൂടിയായ ഗുജറാത്ത്. ഫെബ്രുവരി 28ന് നിശ്ചയിച്ചിരുന്ന റാലിയും കോണ്‍ഗ്രസ് മീറ്റിങ്ങും അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു.

Top