യഥാർത്ഥ സ്ത്രീപക്ഷ പാർട്ടിയാണ് ബിജു ജനതാദൾ, തെളിയിച്ചു

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്ന് അറിയിച്ച് ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ 33 ശതമാനം സീറ്റ് വനിതകള്‍ക്കായി നല്‍കുമെന്നാണ് പ്രഖ്യാപനം. ഇതോടെ തെരഞ്ഞെടുപ്പില്‍ വനിതാസംവരണം അവതരിപ്പിക്കുന്ന ആദ്യ രാഷ്ട്രീയപാര്‍ട്ടിയായി ബി ജെ ഡി മാറിയിരിക്കുകയാണ്.

ഞായറാഴ്ച കേന്ദ്രപാട ജില്ലയില്‍ വനിതാ സ്വയംസഹായസംഘങ്ങളുടെ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യവേയാണ് നവീന്‍ പട്‌നായിക് ഈ പ്രഖ്യാപനം നടത്തിയത്. വരുന്ന തിരഞ്ഞെടുപ്പില്‍ ഒഡീഷയില്‍നിന്ന് 33 ശതമാനം സ്ത്രീകളെ പാര്‍ലമെന്റിലേക്ക് അയക്കുമെന്നും നവീന്‍ കൂട്ടിച്ചേര്‍ത്തു.

Top