ബെഹ്‌റക്കെതിരായ പരാമര്‍ശം; കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് മുല്ലപ്പള്ളി

Mullapally Ramachandran

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ കേസെടുത്താല്‍ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.

ഇതുവരെയും നോട്ടിസൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ പരസ്യപ്രസ്താവനയ്ക്ക് ഇല്ലെന്നും തന്റെ നിലപാട് കോടതിയെ അറിയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പോസ്റ്റല്‍ വോട്ട് വിവാദവുമായി ബന്ധപ്പെട്ടാണ് മുല്ലപ്പള്ളി ഡിജിപിയ്ക്ക് നേരെ വിമര്‍ശനമുന്നയിച്ചത്. ഇടതു നിയന്ത്രണത്തിലുള്ള പൊലീസ് അസോസിയേഷന് പോസ്റ്റല്‍ വോട്ടുകള്‍ തട്ടിയെടുക്കാന്‍ ഡിജിപി സഹായം നല്‍കുന്നുവെന്നായിരുന്നു മുല്ലപ്പള്ളി ആരോപണം ഉന്നയിച്ചത്.

Top