തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്‌റ വീണ്ടും സംസ്ഥാന പൊലീസ് മേധാവി.ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. സെന്‍കുമാറിന്റെ കാലാവധി അവസാനിക്കുന്ന ജൂണ്‍ 30ന് ബെഹ്‌റ ചുമതലയേല്‍ക്കും.
സര്‍ക്കാരിന്റെ തീരുമാനത്തില്‍ സന്തോഷമുണ്ട്, വിവാദങ്ങളെ ഭയക്കുന്നില്ലന്നും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
55 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ബെഹ്‌റ പൊലീസ് ആസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തിനൊടുവില്‍ അന്തിമ വിജയം നേടി സെന്‍കുമാര്‍ തിരിച്ചെത്തിയതിനെ തുടര്‍ന്ന് ബെഹ്‌റയെ ഡിജിപി സ്ഥാനത്തു നിന്ന് നീക്കി വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം നല്‍കിയിരുന്നു.