ക്രൈംബ്രാഞ്ചില്‍ സമഗ്രമായ മാറ്റം വേണമെന്ന് പൊലീസ് മേധാവിയുടെ ശുപാര്‍ശ

BAHRA-DGP

തിരുവനന്തപുരം: ക്രൈംബ്രാഞ്ചില്‍ സമഗ്രമായ മാറ്റം വേണമെന്ന് പൊലീസ് മേധാവിയുടെ ശുപാര്‍ശ. നിലവിലെ സംവിധാനത്തില്‍ പിഴവുകളുണ്ടെന്നും, അന്വേഷണങ്ങള്‍ പൂര്‍ണതയില്‍ എത്താന്‍ തടസമുണ്ടെന്നും സര്‍ക്കാരിനുള്ള ശുപാര്‍ശയില്‍ പറയുന്നു.

ജില്ല തോറും ക്രൈംബ്രാഞ്ചിന് എസ്പിമാരെ നിയമിക്കണമെന്നും, നാലു നിയമോപദേശകര്‍ വേണമെന്നും, സൈബര്‍, തീവ്രവാദം, വിഭാഗങ്ങള്‍ ക്രൈംബ്രാഞ്ചില്‍ ലയിപ്പിക്കണമെന്നും ശുപാര്‍ശയില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Top