ലോക്നാഥ് ബെഹ്റയെ കൊച്ചി മെട്രോ എം.ഡിയായി നിയമിച്ചു

loknath behra

കൊച്ചി: മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് പുതിയ നിയമനം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കൊച്ചി മെട്രോ എംഡിയായാണ് പുതിയ നിയമനം. ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

കേന്ദ്ര പൊലീസ് സേനയിലും കേരള പൊലീസിലും 36 വര്‍ഷം സേവനമനുഷ്ഠിച്ച ബെഹ്റ 2021 ജൂണ്‍ 30 നാണ് വിരമിച്ചത്. രണ്ട് ഘട്ടങ്ങളിലായി അഞ്ചുവര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങിയത്.

ഡി.ജി.പി. പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, അഗ്നിരക്ഷാ സേനാ വിഭാഗം മേധാവി എന്നീ നാലു തസ്തികകളിലും ജോലിചെയ്ത ഏക വ്യക്തിയാണ് ബെഹ്റ.

 

Top