ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാനൊരുങ്ങി ഡിജിപി

തിരുവനന്തപുരം: ദുബായ് പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കുന്നതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബായിലേക്ക് പോകുന്നു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുമാണ് ദുബായിലേക്ക് പോകാന്‍ ഒരുങ്ങുന്നത്. ഈ മാസം 18 മുതല്‍ 20 വരെ ഇരുവരും ദുബായില്‍ ഉണ്ടാകും.

ദുബായിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ ഇരുവര്‍ക്കും അനുമതി നല്‍കി.

Top