ശബരിമലയില്‍ സുരക്ഷ ഒരുക്കാന്‍ പൊലീസ് പ്രത്യേക കമ്മറ്റി രൂപീകരിച്ചെന്ന് ഡിജിപി

bahra

കൊച്ചി: ശബരിമല സുരക്ഷയ്ക്ക് പൊലീസ് പ്രത്യേക കമ്മറ്റി രൂപീകരിച്ചെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി വിധി നടപ്പാക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും ശബരിമലയില്‍ സംഘര്‍ഷം സൃഷ്ടിച്ച കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം, സുപ്രീംകോടതി വിധി പാലിക്കുവാന്‍ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ശബരിമലയിലെ പൊലീസ് നടപടിയ്‌ക്കെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. ശബരിമലയെ തകര്‍ക്കുവാന്‍ നീക്കം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കുകയും ചെയ്തിരുന്നു.

ശബരിമല പ്രക്ഷോഭത്തില്‍ നിരവധി പേരെ പൊലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തു. ഹര്‍ത്താല്‍, വഴി തടയല്‍ എന്നീ സംഭവങ്ങളിലായിരുന്നു അറസ്റ്റ്.

Top