ശബരിമല സ്ത്രീപ്രവേശനം; ചര്‍ച്ചയ്ക്കായി ഡിജിപി മുഖ്യമന്ത്രിയെ കണ്ടു

bahra

തിരുവനന്തപുരം: ശബരിമല വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടു. ശബരിമല വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുവാനാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്.

വൈകിട്ട് പൊലീസ് ഉന്നതതല യോഗം ചേരാനിരിക്കെയാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്. ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കുന്നത് സംബന്ധിച്ച കാര്യമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യുക.

Top