ബാര്‍കോഴ കേസ് ; തെളിവ് ഉണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി

behra

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ കെ.എം.മാണിക്കെതിരായി തെളിവുകള്‍ ഉണ്ടോയെന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കോടതി അനുവദിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കുവാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബാര്‍ കോഴക്കേസിന്റെ ഇതുവരെയുള്ള അന്വേഷണപുരോഗതി അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. തെളിവുകള്‍, ശാസ്ത്രീയ പരിശോധനാ ഫലങ്ങള്‍ തുടങ്ങിയവയെല്ലാം മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 30 ദിവസം അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനും, 15 ദിവസം രേഖകള്‍ വിശകലനം ചെയ്ത് റിപ്പോര്‍ട്ട് തയാറാക്കുന്നതിനുമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

Top