പ്രത്യേക കമ്പനിയുടെ യൂണിഫോം വാങ്ങാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡിജിപി

BAHRA-DGP

തിരുവനന്തപുരം: പ്രത്യേക കമ്പനിയുടെ യൂണിഫോം വാങ്ങുന്നതിന് നിര്‍ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പൊലീസ് കാന്റീന്‍ കമ്മിറ്റിയാണ് ഇതില്‍ തീരുമാനമെടുക്കുക. പൊലീസ് ആസ്ഥാനത്ത് നിന്ന് യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

പൊലീസുകാരുടെ യൂണിഫോം ഒരേ നിറത്തിലും തരത്തിലുമുള്ളതാക്കാനുള്ള തീരുമാനം നടപ്പാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇതിന് ഒരു സ്വകാര്യ ബ്രാന്‍ഡിന്റെ തുണി എല്ലാ പൊലീസ് കാന്റീനുകളിലും എത്തിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 10 ദിവസത്തിനുള്ളില്‍ എല്ലാവരും പുതിയ യൂണിഫോമിലേക്കു മാറണമെന്നും ജില്ലാ പൊലീസ് മേധാവികള്‍ നിര്‍ദേശം നല്‍കി. മൂന്നുമീറ്ററിന് 550 രൂപയും അഞ്ചുമീറ്ററിന് 750 രൂപയുമാണു വില. പലനിറത്തിലുള്ള കാക്കി പറ്റില്ലെന്നും ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഒരേ നിറത്തിലുമുള്ള കാക്കി ധരിക്കണമെന്നും നേരത്തെ ഡിജിപി ഉത്തരവിട്ടിരുന്നതായുമാണ് പറയുന്നത്.

Top