വിവാദം കത്തുന്നു; ദീര്‍ഘ കാല അവധിയില്‍ പ്രവേശിക്കാനൊരുങ്ങി ഡിജിപി

തിരുവനന്തപുരം: ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ദീര്‍ഘ കാല അവധിയിലേക്ക് പ്രവേശിക്കുന്നു. സി.എ.ജി റിപ്പോര്‍ട്ടിലെ വളരെ ഗുരുതരമായ കണ്ടെത്തലുകള്‍ക്കു പിന്നാലെയാണ് പൊലീസ് മേധാവിയുടെ പുതിയ നടപടി.

അതേസമയം മാര്‍ച്ചില്‍ ബഹ്‌റയ്ക്ക് യുകെയിലേയ്ക്ക് പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ച്ച് 3,4,5 ദിവസങ്ങളിലാണ് ബഹ്‌റയുടെ വിദേശ യാത്ര. ബ്രിട്ടണിലെ സുരക്ഷാ സെമിനാറില്‍ പങ്കെടുക്കാനാണ് ഡിജിപി പോകുന്നത്. അതിനായി യാത്രാ ചെലവ് ഖജനാവില്‍ നിന്നാണ് എടുക്കുന്നത്.

അതേസമയം സി.എ.ജി റിപ്പോര്‍ട്ടിലെ ഗുരുതര ആരോപണങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളുടെ സുരക്ഷക്കായി പൊലീസ് തയാറാക്കിയ സിംസ് പദ്ധതിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ക്കും വാര്‍ത്താക്കുറിപ്പിലൂടെ മറുപടി നല്‍കാമെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Top