ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ബീഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന വാദവുമായ് രാംവിലാസ് പാസ്വാന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ബിഹാറും എന്‍ഡിഎ തൂത്തുവാരുമെന്ന വാദവുമായ് ലോക് ജനശക്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ രാം വിലാസ് പാസ്വാന്‍. മുന്നോക്ക വിഭാഗക്കാര്‍ക്ക് പത്തു ശതമാനം വരെ സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിലൂടെ ഇരു സംസ്ഥാനങ്ങളിലും മികച്ച വിജയം നേട്ടം കൈവരിക്കാനാവുമെന്നാണ് പാസ്വാന്‍ വാദിക്കുന്നത്.

സംവരണത്തെ എതിര്‍ത്ത ആര്‍ജെഡി ബിഹാറില്‍ അക്കൗണ്ട് തുറക്കാന്‍ പോലും സാധ്യതയില്ലാത്ത അവസ്ഥയിലാണിപ്പോള്‍ എന്നും പാസ്വാന്‍ പറയുന്നു. മന്‍മോഹന്‍ സിങിന്റെ ജാതി തനിക്കറിയില്ല എന്നാല്‍ അദ്ദേഹമൊഴികെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരെല്ലാം തന്നെ സവര്‍ണ്ണ സമുദായത്തില്‍ നിന്നുള്ളവരാണ് എന്നിട്ടും അവര്‍ എന്തുകൊണ്ട് സവര്‍ണ്ണരിലെ പാവങ്ങള്‍ക്ക് വേണ്ടി സംവരണം നടപ്പാക്കിയില്ലെന്നും പാസ്വാന്‍ ചോദിച്ചു.

Top