ലോകേഷ് കനകരാജിന്റെ നിര്‍മ്മാണ കമ്പനിയായ ‘ജി സ്‌ക്വോഡ്‌’ന്റെ ആദ്യ ചിത്രം പ്രഖ്യാപിച്ചു

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വോഡ് എന്ന തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ ചിത്രം പ്രഖ്യാപിച്ചു. അബ്ബാസ് എ റഹ്‌മത്ത് എഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായ ‘ഫൈറ്റ് ക്ലബിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ജി സ്‌ക്വാഡിനെ ഔദ്യോഗികമായി പബ്ലീഷ് ചെയ്യുന്നത്.

1999ല്‍ ഡേവിഡ് ഫിഞ്ചര്‍ സംവിധാനം ചെയ്ത കള്‍ട്ട് ക്ലാസിക്ക് ചിത്രമാണ് ‘ഫൈറ്റ് ക്ലബ്’. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലിയോണ്‍ ബ്രിട്ടോയാണ് ഛായഗ്രഹണം കൃപാകരന്‍ പി ചിത്രസംയോജനവും നിര്‍വഹിക്കും. വിജയ് കുമാര്‍, അബ്ബാസ് റഹ്‌മത്ത്, ശശി എന്നിവരാണ് സംഭാഷണം എഴുതുന്നത്.

കഥപറച്ചിലിന്റെയും വിനോദത്തിന്റെയും പുനര്‍നിര്‍വചനമെന്നാണ് ലോകേഷ് തന്റെ നിര്‍മ്മാണ കമ്പനിയെ വിശേഷിപ്പിച്ചത്. തന്റെ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ആശയങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് താന്‍ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നതെന്ന് ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു.

Top