വിജയ് ചിത്രവുമായി ലോകേഷ് കനകരാജ്; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

മിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജ് കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് ‘വിക്രം’. ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ വിജയ് ആണ്. വിജയ് നായകനാകുന്ന ചിത്രത്തെ കുറിച്ച് ഒരു അപ്‍ഡേഷന്‍ നല്‍കിയിരിക്കുകയാണ് ഇപ്പോള്‍ ലോകേഷ് കനകരാജ്. കഴിഞ്ഞ 10 ദിവസമായി വിജയ് ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു താന്‍ എന്നാണ് ലോകേഷ് കനകരാജ് പറഞ്ഞത്.

ചലച്ചിത്രകാരന്‍ ഭാരതിരാജിനെ ആദരിക്കാന്‍ തമിഴ് മൂവി ജേര്‍ണലിസ്റ്റ്‍സ് സംഘടപ്പിച്ച ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായാണ് പുതിയ സിനിമയെ കുറിച്ച് ലോകേഷ് കനകരാജ് സംസാരിച്ചത്. സമീപദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്നും ലോകേഷ് കനകരാജ് പറഞ്ഞു. ‘മാസ്റ്റര്‍’ എന്ന ഹിറ്റിനു ശേഷം വിജയയ്‍യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രത്തിന് ‘ദളപതി 67’ എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

Top