ലിയോയെ തന്റെ പേരിനൊപ്പം ചേര്‍ത്ത് ലോകേഷ് കനകരാജ്

ലോകേഷ് കനകരാജിന്റെ പുതിയ വിജയ് ചിത്രമാണ് ലിയോ. സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ തന്റെ ബയോഗ്രാഫിയില്‍ ലിയോ നേരത്തെ ചേര്‍ത്തിരുന്നില്ല. ഇതിനാല്‍ ലിയോ ഉപേക്ഷിച്ചു എന്ന വാര്‍ത്തയും നേരത്തെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ലിയോയും ലോകേഷ് കനകരാജ് തന്റെ ബയോഗ്രാഫിക്കൊപ്പം ചേര്‍ത്തിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

പൂര്‍ത്തിയായ സിനിമകള്‍ മാത്രമായിരുന്നു സംവിധായകന്‍ ലോകേഷ് കനകരാജ് ബയോഗ്രാഫിയില്‍ സാധാരണയായി ചേര്‍ക്കാറുള്ളത്.ലിയോയുടെ സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമാണ് ഇപ്പോള്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ ലിയോ ചേര്‍ത്തിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ലിയോയുടെ സെന്‍സറിംഗ് പൂര്‍ത്തിയായെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജാണ് ആരാധകരോട് വ്യക്തമാക്കിയതും.

ലിയോയുടെ റിലീസ് ഒക്‌ടോബര്‍ 19നാണ്. തൃഷ വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകന്‍ വിജയ് ചിത്രത്തില്‍ ഉണ്ടാകുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. വിജയ്‌യ്ക്കും നായിക തൃഷയ്ക്കും പുറമേ ചിത്രത്തില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും വേഷമിടുന്നു.

Top