പ്രേഷകരുടെ ചോദ്യത്തിന് മറുപടിയുമായി ലോകേഷ്.

മല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയകളിൽ . അതിനിടെ ഏതാനും പ്രേക്ഷകര്‍ ഒരു സംശയവുമായി രംഗത്ത് വന്നിരുന്നു. കൈതിയില്‍ കൊല്ലപ്പെട്ട അന്‍പ് ഏങ്ങിനെയാണ് വിക്രമില്‍ തിരികെ വന്നു ?. ഈ ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ലോകേഷ് കനകരാജ്. ‘ആസ്‌ക് ഡയറക്ടര്‍ ലോകേഷ്’ എന്ന പേരില്‍ ആരംഭിച്ച കാമ്പയിനിലാണ് ലോകേഷ് ഈ ചോദ്യത്തിന്മറുപടി നൽകിയത് .

‘കൈതിയില്‍ അന്‍പിന്റെ താടിയെല്ല് മാത്രമാണ് നെപ്പോളിയന്‍ തകര്‍ക്കുന്നത്. വിക്രമില്‍ അതിന്റെ സ്റ്റിച്ചിന്റെ പാടുകള്‍ കാണാന്‍ സാധിക്കും. അതെക്കുറിച്ച് കൂടുതലായി ‘കൈതി 2’വില്‍ വെളിപ്പെടുത്തും- ലോകേഷ് കുറിച്ചു.

അര്‍ജുന്‍ ദാസ് അവതരിപ്പിച്ച അന്‍പ് കൈതിയിലെ പ്രതിനായക കഥാപാത്രമായിരുന്നു. മികച്ച പ്രകടനമാണ് അര്‍ജുന്‍ ദാസ് അന്‍പ് ആയി കാഴ്ച വച്ചത്. വിക്രത്തില്‍ ക്ലൈമാക്‌സില്‍ മാത്രമാണ് അര്‍ജുന്‍ ദാസ് അഭിനയിച്ചത്. സൂര്യയുടെ കഥാപാത്രമായ റോളക്‌സിന്റെ രംഗങ്ങളിലാണ് അര്‍ജുന്‍ പ്രത്യക്ഷപ്പെട്ടത്.

Top