ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്: ഹൈക്കോടതി ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാര്‍ ഇന്ന് കോടതിയില്‍ നിലപാട് വ്യക്തമാക്കിയേക്കും. ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സര്‍ക്കാരിറക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ ആര്‍എസ് ശശികുമാറാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

രാഷ്ട്രപതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇറക്കിയ ഭേദഗതി ഓര്‍ഡിനന്‍സ് അസാധുവായി പ്രഖ്യാപിക്കണമെന്നാണാവശ്യം. ഭേദഗതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കഴിഞ്ഞ തവണ കോടതി നിരാകരിച്ചിരുന്നു.

 

Top