ലോകായുക്ത വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടി, പ്രതിപക്ഷം മാപ്പ് പറയണം; എ കെ ബാലന്‍

തിരുവനന്തപുരം: ലോകായുക്ത വിധിക്ക് പിന്നാലെ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി എ കെ ബാലന്‍. ലോകായുക്ത വിധി പ്രതിപക്ഷത്തിനേറ്റ തിരിച്ചടിയാണെന്നും പ്രതിപക്ഷം മാപ്പ് പറയണമെന്നും ബാലന്‍ പറഞ്ഞു. യൂ ഡി എഫും ബി ജെ പിയും ശശികുമാറിനെ മുന്നില്‍ നിര്‍ത്തി കൊണ്ടുവന്ന കള്ള കേസായിരുന്നു ഇതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യൂ ഡി എഫും ബി ജെ പിയും ശശികുമാറിനെ മുന്നില്‍ നിര്‍ത്തി നടത്തിയ ഗൂഢാലോചന ചീട്ട് കൊട്ടാരം പോലെ തകര്‍ന്നിരിക്കുകയാണ്. മേല്‍കോടതിയില്‍ പോയാല്‍ കടലാസിന്റെ വിലയുണ്ടാകില്ല. തെളിവിന്റെ അടിസ്ഥാനത്തിലല്ല ഹര്‍ജിക്കാരന്‍ ലോകായുക്തയില്‍ പോയതെന്നും എ കെ ബാലന്‍ പരാമര്‍ശച്ചു.

അതേസമയം ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരെ യൂ ഡി എഫ് നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. യൂ ഡി എഫ് കണ്‍വീനര്‍ എം എം ഹസന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ലോകായുക്തയെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ലോകായുക്ത വിധി നേരത്തെ തന്നെ പ്രതീക്ഷിച്ചതെന്നാണ് യൂ ഡി എഫ് കണ്‍വീനര്‍ പറഞ്ഞത്്. മുഖ്യമന്ത്രിക്ക് അനുകൂലമായാണ് നേരത്തെ തന്നെ ലോകായുക്ത നിലപാടെടുത്തിരുന്നതെന്നും എം എം ഹസന്‍ പരാമര്‍ശിച്ചു.

സ്വജനപക്ഷപാതം ഇല്ല എന്ന ലോകായുക്തവിധി തന്നെ സ്വജനപക്ഷപാതത്തിന് ഏറ്റവും വലിയ ഉദാഹരണമെന്നാണ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ വിലാസ സംഘടനയായി ലോകായുക്ത അധ:പതിച്ചു. ഈ വിധി പ്രതീക്ഷതാണ്. ലോകായുക്തയുടെ ഓരോ സിറ്റിംഗിലും സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ലോകായുക്ത ശ്രമിച്ചത്. പലപ്പോഴും ഹര്‍ജിക്കാരനെ മോശമായിട്ടാണ് വിമര്‍ശിച്ചതെന്നും ചെന്നിത്തല ചൂണ്ടികാട്ടി. ലോകായുക്തയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ് വിധിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top