‘ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യും,ഫേസ്ബുക്കിൽ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല: ലോകായുക്ത

തിരുവനന്തപുരം: ഫേസ്ബുക്കില്‍ പറയുന്നതിനൊന്നും മറുപടി പറയേണ്ട കാര്യമില്ലെന്ന് ലോകായുക്ത. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിന് ഇപ്പോള്‍ മറുപടി പറയേണ്ടതില്ലെന്നും ലോകായുക്ത പറഞ്ഞു. നിയമഭേദഗതിയെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കണ്ടെന്നാണ് തീരുമാനമെന്നും ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത വ്യക്തമാക്കി.

വഴിയില്‍ എല്ലു കടിച്ചു കൊണ്ടിരിക്കുന്ന പട്ടിയുടെ അടുത്തു ചെന്നാല്‍ എല്ല് എടുക്കാന്‍ ആണെന്ന് കരുതും, പട്ടി എല്ലുമായി ഗുസ്തി തുടരട്ടെ എന്നും ലോകായുക്ത പറഞ്ഞു.

 

Top