ഡിജിപി ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അന്വേഷണം

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരുന്ന കാലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ 4 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു ആരോപണം.

ജേക്കബ് തോമസിനെ കൂടാതെ തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെല്‍ട്രോണ്‍ മനേജിംഗ് ഡയറക്ടര്‍, സിഡ്‌കോ എന്നിങ്ങനെ 6 പേര്‍ക്കെതിരെയും ആരോപണമുണ്ട്.

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടര്‍ ആയിരുന്ന കാലത്ത് വിഴിഞ്ഞം, വലിയതുറ, അഴീക്കല്‍, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടിരുന്നു.

ഒരു കോടി അറുപത്തി നാല് ലക്ഷം രൂപയ്ക്ക് പൂര്‍ത്തിയാക്കേണ്ട പദ്ധതി, അഞ്ച് കോടി അറുപത്തിനാല് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് നടപ്പാക്കിയത്. ഇതിലൂടെ നാല് കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന സര്‍ക്കാരിന് ഉണ്ടായെന്നായിരുന്നു പ്രധാന ആരോപണം.

Top