പാറ്റൂര്‍ കേസില്‍ നിര്‍ണായക ഉത്തരവ്; 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കണമെന്ന് ലോകായുക്ത

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്. 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഫ്‌ളാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

പൊതുസമൂഹത്തിന് വേണ്ടിയാണ് ഉത്തരവെന്നും ലോകായുക്ത ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ലോകായുക്തയുടെ വിധി. അതേസമയം ഹൈക്കോടതിയെ സമീപിക്കുമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ അറിയിച്ചു.

പാറ്റൂരില്‍ വാട്ടര്‍ അതോറിറ്റിയുടെ സീവേജ് പൈപ്പ് കടന്നുപോകുന്ന സര്‍ക്കാര്‍ ഭൂമിയാണ് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കൈയേറിയത്.

Top