ലോകായുക്ത; കെടി ജലീലിന്റേത് സ്വന്തം നിലപാടെന്ന് സിപിഎം

ലോകായുക്ത വിഷയത്തില്‍ കെ ടി ജലീലിന് സിപിഐഎമ്മിന്റെ പരസ്യപിന്തുണയില്ല. കെ ടി ജലീലിന്റെത് സ്വന്തം നിലപാടെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സ്വാതന്ത്ര നിലപാട് കൈക്കൊള്ളാം. കെ ടി ജലീലിന്റെ അഭിപ്രായപ്രകടനം വ്യക്തിപരമെന്നും നേതൃത്വം വ്യക്തമാക്കുന്നു.

 

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണവുമായിയാണ് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തെത്തിയത്. തക്ക പ്രതിഫലം കിട്ടിയാല്‍ സിറിയക് എന്തു കടുംകൈയും ആര്‍ക്കുവേണ്ടിയും ചെയ്യുമെന്ന് ജലീല്‍ ആരോപിച്ചു. സിറിയക് ജോസഫിന്റെ സഹോദര ഭാര്യയ്ക്ക് വി സി നിയമനം ലഭിച്ചതില്‍ ദുരൂഹതയുണ്ട്. യുഡിഫ് നേതാവിനെ രക്ഷിക്കാന്‍ ബന്ധിവിന് വി സി പദവി പ്രതിഫലമായി വാങ്ങിക്കൊടുത്തു. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യുഡിഎഫ് കണ്ടെത്തിയ കത്തിയാണ് ഇതെന്നും ജലീല്‍ ഫേസ്ബുക്കില്‍ ആരോപിച്ചു.

 

 

Top