ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; യു.ഡി.എഫ് പ്രതിനിധി സംഘം ഗവര്‍ണറെ കാണും

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന വിധത്തിലുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെക്കരുതെന്ന ആവശ്യവുമായി യുഡിഎഫ്. മുന്നണിയുടെ പ്രതിനിധി സംഘം ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറെ കാണും.

ജനുവരി 27 വ്യാഴാഴ്ച രാവിലെ യുഡിഎഫ് സംഘം ഗവര്‍ണറെ കാണാന്‍ അനുമതി തേടിയിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗവര്‍ണറെ നേരില്‍ക്കണ്ട് ഇക്കാര്യം ആവശ്യപ്പെടാന്‍ യുഡിഎഫ് തീരുമാനിച്ചത്.

Top