ലോകായുക്ത ഭേദഗതി; പ്രതികരിക്കാതെ ഗവര്‍ണര്‍

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിഷയത്തില്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. രേഖാമൂലം ചോദ്യങ്ങള്‍ എഴുതി തന്നാല്‍ തന്റെ ഓഫീസില്‍ നിന്നും മറുപടി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ലോകായുക്ത ഓര്‍ഡിനന്‍സ് സംബന്ധിച്ച ചോദ്യത്തിനാണ് ഗവര്‍ണറുടെ മറുപടി.

ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടിരുന്നു. നിയമവശങ്ങള്‍ പരിശോധിക്കാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചിരുന്നു.

 

 

Top